'മുന്നോട്ടിനിയും മുന്നോട്ട്.'ധൻരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്. ആരോപണമുന്നയിച്ച കുഞ്ഞികൃഷ്ണന് അനുകൂലമായി പയ്യന്നൂരിൽ പോസ്റ്റർ. വി.എസിന്റെയും കുഞ്ഞികൃഷ്ണന്റെയും ചിത്രമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. നിങ്ങൾ കാട്ടിയ പാതിയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നതാണ് പോസ്റ്റർ വാചകങ്ങൾ

വി.എസിന്റെയും കുഞ്ഞികൃഷ്ണന്റെയും ചിത്രമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. നിങ്ങൾ കാട്ടിയ പാതിയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നതാണ് പോസ്റ്ററിലെ വാചകങ്ങൾ

New Update
munnottib

കണ്ണൂർ : ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയ ധൻരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ നിന്നും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നുവെന്ന ആരോപിച്ച് രംഗത്ത് വന്ന സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം കുഞ്ഞികൃഷ്ണന് അനുകൂലമായി പയ്യന്നൂരിൽ പോസ്റ്റർ. പയ്യന്നൂർ തായിനേരിയിലാണ് കുഞ്ഞികൃഷ്ണന് പിന്തുണ അർപ്പിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വി.എസിന്റെയും കുഞ്ഞികൃഷ്ണന്റെയും ചിത്രമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. നിങ്ങൾ കാട്ടിയ പാതിയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നതാണ് പോസ്റ്ററിലെ വാചകങ്ങൾ. 

Advertisment

b36bfe05-e382-47e5-b59c-5088b6baa601

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് കാര്യങ്ങൾ സ്വകാര്യ ചാനലിലൂടെ തുറന്നടിച്ച കുഞ്ഞികൃഷ്ണന് എതിരെ സി.പി.എം പോസ്റ്റർ പുറത്തിറക്കിയിരുന്നു. നാല് വിമർശനങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററിൽ ഒറ്റുകാരനെ നാട് തിരിച്ചറിയും എന്നും പറഞ്ഞിരുന്നു. അതിന് ബദലായാണ് നിലവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനിടെ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് എം.വി ജയരാജൻ രംഗത്ത് വന്നിട്ടുണ്ട്.

jayarajan kannur

വി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിക്കൈ ആയി മാറിയെന്നാണ് പ്രധാനവിമർശനം. വി. കുഞ്ഞികൃഷ്ണൻ നടത്തിയ പരസ്യ അഭിപ്രായപ്രകടനം ഒരിക്കലും അംഗീകരിക്കാനാകാത്തത്. പാർട്ടിയിലെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. രണ്ട് കമ്മിഷനുകൾ അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ്. അതിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ജയരാജൻ പറയുന്നത്. 

V Kunjikrishnan against CPIM leadership over embezzlement in funds

എന്നാൽ തുറന്നു പറച്ചിലിന് ശേഷം കുഞ്ഞികൃഷ്ണൻ തന്നെ പുറത്തിറക്കുന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രസീത് നഷ്ടപ്പെട്ടെന്നു പറഞ്ഞാൽ പാർട്ടിക്കു വേണ്ടി എത്ര രൂപയും പിരിക്കാമെന്ന സ്ഥിതിയാണു പയ്യന്നൂരിലെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലെ വിമർശനം.

azhikodan-smaraka-mandiram

പയ്യന്നൂരിൽ പാർട്ടി ശരിയാകണമെങ്കിൽ ആദ്യം നന്നാകേണ്ടതു ടി.ഐ.മധുസൂദനൻ ആണെന്നും പുസ്തകത്തിൽ പറയുന്നു. മധുസൂദനന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള ഒത്താശയാണ് നേതാക്കളായ എം.വി.ജയരാജനും ടി.വി.രാജേഷും ചെയ്തതെന്നും ആരോപിക്കുന്നു. സിപിഎമ്മിന്റെ 3 ഫണ്ട് പിരിവുകളിലെ ക്രമക്കേടുകളും അവ മൂടിവയ്ക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി തയാറാക്കിയ തട്ടിക്കൂട്ട് കണക്കുകളും അക്കമിട്ടു വിവരിക്കുന്നതാണ് പുസ്തകം.  വി.എസ്.അച്യുതാനന്ദനു സമർപ്പിച്ചിരിക്കുന്ന പുസ്തകം അടുത്തദിവസം പുറത്തിറങ്ങും.

Advertisment