ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല. ദിലീപിന്റെ ശബരിമല ദർശന വിവാദത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

ശബരിമല സ്പെഷ്യൽ പൊലിസ് ഓഫീസറാണ് ഹൈക്കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്

New Update
dileep Untitledthaa

കൊച്ചി: നടൻ ദിലീപിന്റെ ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്.

Advertisment

ദിലീപിന് ശബരിമലയിൽ ദർശനത്തിന് പ്രത്യേക പരിഗണന ലഭിച്ചതിൽ പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.


ശബരിമല സ്പെഷ്യൽ പൊലിസ് ഓഫീസറാണ് ഹൈക്കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്


ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻ നിരയിൽ അവസരമൊരുക്കിയത്. വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.