തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ അച്ചടക്ക നടപടിയുമായി ബിജെപി; തിരുവനന്തപുരത്ത് മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ; തിരുവനന്തപുരം കോർപ്പറേഷനിലെ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്ന് നേതാക്കളെ സസ്പെൻ്റ് ചെയ്ത വിവരം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ അനുമതിയോടെയാണ് അച്ചടക്ക നടപടി.

New Update
bjp flag
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് വാർഡുകളിൽ ബി ജെ പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചവർക്കെതിരെയാണ് അച്ചടക്ക നടപടി. 

Advertisment

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്ന് നേതാക്കളെ സസ്പെൻ്റ് ചെയ്ത വിവരം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ അനുമതിയോടെയാണ് അച്ചടക്ക നടപടി.

bjp suspension order


കടവിയാർ  വാർഡിൽ കർഷക മോർച്ച സംസ്ഥാന സമിതിയംഗം വി. പി. ആനന്ദ്, കാഞ്ഞിരംപാറ  വാർഡിൽ വട്ടിയൂർക്കാവ് മണ്ഡലം മീഡിയാ കൺവീനർ അമ്പാടി എന്ന സുനിൽ കുമാർ, മുടവൻമുഗൾ വാർഡിൽ നേമം മണ്ഡലം സെക്രട്ടറി രാജ് കുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. 


ഈ അച്ചടക്ക നടപടിയിൽ നിന്ന് തന്നെ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വ്യക്തമാണ്. പാർട്ടിക്ക് സ്വാധീനമുണ്ടെന്ന് അവകാശപെടുന്ന നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് ഈ നടപടിയിൽ നിന്ന് തന്നെ വെളിവാകുമ്പോഴും നേതൃത്വം ഇക്കാര്യം സമ്മതിക്കുന്നില്ല. പാർട്ടി ഒറ്റക്കെട്ടാണെന്ന സമീപനമാണ് നേതാക്കൾ സ്വീകരിക്കുന്നത്.

Advertisment