Advertisment

മലപ്പുറം വെട്ടിച്ചിറയില്‍ മദ്യ ലഹരിയില്‍ ഡോക്ടറുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച ഇയാള്‍ നാട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു

മലപ്പുറം വെട്ടിച്ചിറയില്‍ മദ്യ ലഹരിയില്‍ ഡോക്ടറുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച ഇയാള്‍ നാട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. നാട്ടുകാരെ ഡോക്ടര്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
353344

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയില്‍ മദ്യ ലഹരിയില്‍ ഡോക്ടറുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച ഇയാള്‍ നാട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. നാട്ടുകാരെ ഡോക്ടര്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. 

Advertisment


മലപ്പുറം വെട്ടിച്ചിറ ടോള്‍ പ്ലാസക്ക് സമീപത്തു വെച്ചായിരുന്നു മദ്യലഹരിയില്‍ ഡോക്ടറുടെ പരാക്രമം. ആദ്യം നാട്ടുകാര്‍ക്ക് നേരെ അധിക്ഷേപ വര്‍ഷം. ഇത് ചോദ്യം ചെയ്തതോടെ ആളുകളെ മര്‍ദ്ദിക്കാനും തുടങ്ങി.



മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. രാഹുല്‍ രവീന്ദ്രനാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഇയാളെ ആശുപത്രി, സര്‍വീസില്‍ നിന്ന് പുറത്താക്കി. 


മദ്യപിച്ച് മുന്‍പും ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് കാടാമ്പുഴ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു.


 

Advertisment