പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ന്യൂജനറേഷന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍. വെളിയങ്കോട് പഞ്ചിലകത്ത് വീട്ടില്‍ സുഫൈലാണ് (24) അറസ്റ്റിലായത്.
ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് സുഹൈല്‍ കുടുങ്ങിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഓട്ടോ ഡ്രൈവറില്‍ നിന്നും പിടിച്ചെടുത്തത്.
വില്‍പനക്കായി ചെറിയപാക്കറ്റുകള്‍ ആക്കി ഓട്ടോറിക്ഷയില്‍ ചുറ്റിക്കറങ്ങിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്ന് വില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി ബെംഗളളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് എത്തിക്കുന്ന ഏജന്റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.