New Update
/sathyam/media/media_files/2025/08/30/leagal-metrology-department-2025-08-30-01-35-49.jpg)
തിരുവനന്തപുരം :കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പുതിയ ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രസ്‌കതി നഷ്ടപ്പെടുത്തുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് പ്രസ്താവിച്ചു. കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്റെ 22-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിലനിന്നുപോകേണ്ടത് ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിനും ഉപഭോക്തൃ ചൂഷണം ഒഴിവാക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി എത്രയും വേഗം പൂര്‍ത്തീകരിച്ച് ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും ജീവനക്കാരുടെ പ്രൊമോഷന്‍, പ്രൊബേഷന്‍ സംബന്ധമായ വിഷയങ്ങള്‍ക്കും നൈറ്റ് വാച്ചര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സമ്മേളനത്തില്‍ കെ.എല്‍.എം.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് ബാബു.കെ.ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ബഷീര്‍.വി. മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബി.ഐ.സൈലാസ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ്‌കുമാര്‍ കുന്നിയൂര്‍, സംസ്ഥാന കമ്മിറ്റിയംഗം വിനോദ്.വി.നമ്പൂതിരി, കെ.എല്‍.എം.ഡി.എസ്.എ നേതാക്കളായ സതീഷ്‌കുമാര്‍.റ്റി.എസ്, ഡി.പി.ശ്രീകുമാര്‍, രജിത്.എസ് അമരവിള, രഘുലാല്‍, ആശ.ജെ എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമ്മേളനം ബാബു.കെ.ജോര്‍ജ്ജ് (പ്രസിഡന്റ്), ബഷീര്‍.വി.മുഹമ്മദ്, ജെ.ആശ, വി.എം.മനോജ് (വൈസ്പ്രസിഡന്റുമാര്‍), ഡി.പി.ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി), സതീഷ്‌കുമാര്‍.റ്റി.എസ്, ഒ.ബി.ബാലു, ആര്‍.രഘുലാല്‍ (സെക്രട്ടറിമാര്‍), ബി.ഐ.സൈലാസ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us