New Update
/sathyam/media/media_files/ehBtzMHTHX9P5jH0viiE.jpg)
പാലക്കാട്: പാലക്കാട് നഗരസഭയില്‍ നിലവില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇവരില്‍ മൂന്ന് യുഡിഎഫ്, രണ്ട് എല്‍ഡിഎഫ്. ഒരാള്‍ എന്‍ഡിഎ എന്നിങ്ങനെയാണ്.
Advertisment
പറവൂര്‍ നരസഭയില്‍ അഞ്ച് വാര്‍ഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു, രണ്ടിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു. 1,3, 4 വാര്‍ഡുകളില്‍ എല്‍ഡിഎഫും 2, 5 വാര്‍ഡുകളില്‍ യുഡിഎഫുമാണ് നേടിയത്.
തൊടുപുഴ നഗരസഭ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന് വിജയം. നേരത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി ആയിരുന്ന ബഷീര്‍ ഇവിടെ വിജയിച്ചു.
ഷൊര്‍ണൂരില്‍ നഗരസഭയില്‍ 20 വാര്‍ഡുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ.10 വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാര്‍ഡുകളില്‍ എല്‍ഡിഎഫ് നേടി. കോണ്‍ഗ്രസ് 3 സീറ്റുകള്‍ നേടി. 15 വര്‍ഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us