സി.പി.എം പുറത്താക്കിയ വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാഷ്ട്രീയ എതിരാളികളുടെ ആയുധം; പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​നെന്നും വി​മ​ർ​ശിച്ച് ഇ.​പി. ജ​യ​രാ​ജ​ൻ, പയ്യന്നൂരിൽ വാക്കേറ്റം കനക്കുന്നു

New Update
ep jayarajan kunjikrishnan

കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം പുറത്തുപറഞ്ഞതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഇ.പി. ജയരാജൻ. 

Advertisment

കുഞ്ഞികൃഷ്ണൻ പാർട്ടിയെ ഒറ്റുകൊടുത്ത നീചനാണെന്നും വർഗശത്രുവായ അയാൾ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ എൽ.ഡി.എഫ് മണ്ഡലം ജാഥയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

താൻ മാത്രമാണ് ശരിയെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ ആയുധമായി മാറിയെന്നും ജയരാജൻ കുറ്റപ്പെടുത്തി. 

അതേസമയം, ഫണ്ട് വിവാദത്തിൽ ആരോപണം നേരിട്ട ടി.ഐ. മധുസൂദനൻ എം.എൽ.എയെ അദ്ദേഹം പിന്തുണച്ചു. മധുസൂദനൻ ചടുലനായ നേതാവാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Advertisment