Advertisment

മാനന്തവാടിയില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫിസറെ സ്‌കൂട്ടര്‍ യാത്രികര്‍ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു. പ്രതിക്കായ് തിരച്ചില്‍ ആരംഭിച്ചു

സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ എസ് ജയ്‌മോനെയാണ് ബൈക്കിടിപ്പിച്ച് തെറിപ്പിച്ചത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപമാണ് സംഭവം.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
police

മാനന്തവാടി: മാനന്തവാടിയില്‍ വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫിസറെ സ്‌കൂട്ടര്‍ യാത്രികര്‍ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ എസ് ജയ്‌മോനെയാണ് ബൈക്കിടിപ്പിച്ച് തെറിപ്പിച്ചത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപമാണ് സംഭവം.

Advertisment

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പരിശോധനനടത്തുന്നതിടെ ബാവലി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുകയിരുന്ന സ്‌കൂട്ടര്‍ യാത്രികര്‍ പരിശോനയ്ക്കായ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിനിടയില്‍ ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നു.


സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ജെയ്‌മോനെ ആദ്യം മാനന്തവാടി മെഡിക്കല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട്‌പോയി. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികരും തെറിച്ചു വീണെങ്കിലും പിന്നീട് സ്‌കൂട്ടറുമായി രക്ഷപ്പെട്ടു കടന്നു കളയുകയായിരുന്നു. പൊലീസ് പ്രതിക്കായ് തിരച്ചില്‍ ആരംഭിച്ചു.

Advertisment