കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.
അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. എന്നാല്‍ ആഹാരശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് നോണ്‍ ആൽക്കഹോളിക് ലിവർ ഡിസീസ് തടയാന്‍ സഹായിക്കും.ബ്രൊക്കോളി, കാബേജ്, ചീര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇത് കരളില്‍ ഫാറ്റ് അടിയുന്നതു തടയും.ഫൈബര്‍ ധാരാളം അടങ്ങിയ ഓട്ട്മീല്‍സ് ശരീരത്തിനു ധാരാളം എനര്‍ജി നല്‍കും.വൈറ്റമിന്‍ ഇയും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഇവ കരളിനെ പൊന്നു പോലെ സൂക്ഷിക്കും.
കരളിന്റെ സംരക്ഷണം മാത്രമല്ല, ഭാരം കുറയ്ക്കാനും അധിക കൊഴുപ്പ് കത്തിച്ചു കളയാനും ഇത് ഉത്തമമാണ്.ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.ആദ്യം തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് NAFLD. ആരോഗ്യകരമായ ആഹാരശീലം, ഭാരം ക്രമപ്പെടുത്തുക, മദ്യപാനം ഉപേക്ഷിക്കുക എന്നിവയൊക്കെയാണ് മരുന്നിനൊപ്പം ചെയ്യേണ്ടത്. എന്‍എഎഫ്എല്‍ഡി മിക്കപ്പോഴും യാതൊരുവിധ ലക്ഷണങ്ങളും പുറത്തു കാണിക്കില്ല. അതുകൊണ്ടുതന്നെ രോഗം കണ്ടെത്താൻ വൈകുമെന്നതും ഇതിന്റെ ഒരു അപകടസാധ്യതയാണ്.