/sathyam/media/media_files/2026/01/18/fishing-hook-2026-01-18-21-22-33.jpg)
തിരുവല്ല: കൈയിൽ തുളഞ്ഞു കയറിയ ചൂണ്ട ഊരി മാറ്റി അഗ്നി രക്ഷാസേന. പുറമറ്റം നല്ലകുന്നേൽ വീട്ടിൽ സനു (29) നാണ് അഗ്നി രക്ഷാസേന രക്ഷകരായത്. കല്ലുപ്പാറ ഇരുമ്പ് പാലത്തിന് അടുത്ത് ന്യൂജൻ ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് ഇടയാണ് ചൂണ്ട വിരലിൽ തുളഞ്ഞു കയറിയത്.
തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് സനുവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സർജറി ചെയ്ത് ഇത് ചൂണ്ട നീക്കം ചെയ്യുന്നതിനായി താലൂക്ക് ആശുപത്രി അധികൃതർ മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഇതിനിടെയാണ് ഒപ്പം വന്ന ഒരു സുഹൃത്ത് സനുവിനെ തിരുവല്ലയിലെ അഗ്നി രക്ഷാനിലയത്തിൽ എത്തിച്ചത്. തുടർന്ന് സേനാംഗങ്ങൾ ഷിയേഴ്‌സ് എന്ന ഉപകരണം ഉപയോഗിച്ച് വിരലിൽ നിന്നും ചൂണ്ട നീക്കം ചെയ്ത ശേഷം പ്രാഥമിക ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചയച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഓഫീസർമാരായ സൂരജ് മുരളി, ശിവപ്രസാദ്, രാഹുൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us