ചാഞ്ചാടി സ്വർണ വില, നാട്ടിൽ മോഷണം പെരുകുന്നു പണയം വെച്ച സ്വർണം എടുത്ത് വിൽക്കാൻ സഹായിക്കുമെന്ന വാഗ്ദാനങ്ങളുമായി തട്ടിപ്പു സംഘങ്ങളും

New Update
gold ornaments

കോട്ടയം:  സ്വർണ വില കുത്തനെ ഉയർന്നതോടെ നാട്ടിൽ മോഷണം പെരുകുന്നു. വില ഒരു ലക്ഷം കടന്നതോടെ വൻ കൊള്ള സംഘങ്ങൾ വരെ മോഷണത്തിനിറങ്ങിയത് പോലീസിന് തലവേദനയായി മാറിയിട്ടുണ്ട്. സ്വർണ വില ഉയർന്നിരിക്കുന്നതിനാൽ മോഷണ സാധ്യത കൂടുതലാണെന്നു പോലീസ് തന്നെ സമ്മതിക്കുന്നു. നടക്കുന്ന മോഷണങ്ങളിൽ ചെറിയൊരു ശതമാനം സ്വർണം മാത്രമാണ് പോലീസിന് വീണ്ടെടുക്കാൻ സാധിക്കുന്നത്. ഇതു പോലീസിലെ അന്വേഷണ സംവിധാനത്തിലെ പോരായ്മ എടുത്തുകാട്ടുന്നു.

Advertisment

 സ്വർണം പണയം വെക്കുന്നതുമായി  ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് സംഘങ്ങളും സജീവമായിട്ടുണ്ട്. പണയം വെച്ച സ്വർണം എടുത്ത് വിൽക്കാൻ സഹായിക്കുമെന്ന വാഗ്ദാനങ്ങളുമായിട്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം.

ഇത്തരത്തില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ കെ ജി എസ് എം എ) സംസ്ഥാന കമ്മിറ്റിയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിലുടനീളം ഫോൺ നമ്പറുകൾ സഹിതമുള്ള പോസ്റ്ററുകൾ ഒട്ടിച്ച് പഴയ സ്വർണം വാങ്ങുമെന്നും പണയപ്പെടുത്തിയ വസ്തുക്കൾ തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കുമെന്നും അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ തട്ടിപ്പിൽ വീഴുന്നവർ നിരവധിയാണ്.

gold


കടകളില്ലാതെയും ജിഎസ്ടി രജിസ്ട്രേഷനില്ലാതെയും ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായി പ്രവർത്തിക്കുന്ന ഈ തട്ടിപ്പുകാർക്ക് പിന്നിൽ മോഷണ സംഘങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനലുകളും ഉണ്ടെന്നാണ്  ആരോപണം. സ്വർണം അനധികൃതമായി ശുദ്ധീകരിക്കുന്നവർക്കും പഴയ സ്വർണം വാങ്ങി പുതിയത് വ്യാപാരം ചെയ്യുന്നവർക്കുമെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  ആവശ്യം ഉർന്നിട്ടുണ്ട്.

സ്വർണ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ, പണയം വെക്കുന്നവർ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 

ലൈസൻസുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക, പണയം വെക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) അംഗീകൃത ബാങ്കുകളിലോ ലൈസൻസുള്ള നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളിലോ (എൻ ബി എഫ് ) മാത്രം. പോസ്റ്ററുകളിലോ ഫോൺ കോളുകളിലോ വരുന്ന അജ്ഞാത ഓഫറുകൾ ഒഴിവാക്കുക.

gold44

പലിശ നിരക്കും നിബന്ധനകൾ പരിശോധിക്കുക, പണയത്തിന്റെ പലിശ നിരക്ക്, കാലാവധി, ഫീസുകൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ഒപ്പം സ്വീകരിക്കുക. അമിതമായ പലിശ വാഗ്ദാനം ചെയ്യുന്നവരോട് സംശയിക്കുക.

 സ്വർണത്തിന്റെ ശുദ്ധത, ഭാരം, മൂല്യം എന്നിവ സാക്ഷ്യപ്പെടുത്തിയ രേഖകൾ (ഹാൾമാർക്ക് സർട്ടിഫിക്കറ്റ്) ആവശ്യപ്പെടുക. പണയ രസീത്, ഐഡി പ്രൂഫ് എന്നിവ സൂക്ഷിക്കുക.

Advertisment