/sathyam/media/media_files/KGU3piZe5k5EfVdYefxK.jpg)
പത്തനാപുരം: മതപരമായ വികാരങ്ങള്‍ ഇളക്കിവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് ദിശാബോധമുള്ള ബജറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം രാവിലെ മുതല്‍ ശബരിമല വിഷയം ഉന്നയിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടത്തിലാണ് ശബരിമല വിഷയത്തില്‍ അന്വേഷണം നടക്കുന്നത്.
വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രണ്ട് എം.എല്‍.എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നത്. ബാക്കിയുള്ളവര്‍ കൂടി പോയി ഇരിക്കട്ടെ എന്നും മന്ത്രി പരിഹസിച്ചു.
വിശ്വാസികളെ കബളിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവതരിപ്പിച്ച ബജറ്റ് നല്ലതാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാന്‍ പ്രതിപക്ഷം തയ്യാറുണ്ടോ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലായി കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us