Advertisment

കത്തിക്കയറി സ്വർണം, ഇന്ന് കൂടിയത് 600 രൂപ, ഇന്നത്തെ നിരക്കറിയാം

New Update
Kerala Gold Price

കോഴിക്കോട്: തുടർച്ചയായ സ്വർണവിലയിൽ വർധന. ശനിയാഴ്ച ഗ്രാമിന് 75 രൂപയാണ് ഉയർന്നത്. 600 രൂപ വർധിച്ച് പവന് 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ ഉയർന്നിരുന്നു. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

Advertisment

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

 

Advertisment