New Update
/sathyam/media/media_files/2026/02/28/midhun-p-2026-02-28-19-45-06.jpg)
കോഴിക്കോട്: ഗവ. സൈബർപാർക്കിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. മിഡ്‌നേ ടെക് പ്രൈവറ്റ് ലിമിറ്റഡിലെ മിഥുൻ പി ഒന്നാം സ്ഥാനവും, കോഡ്‌എസ് ഐടി സൊല്യൂഷൻസിലെ അനന്തു വിജയൻ രണ്ടാം സ്ഥാനവും നേടി. മിഡ്‌നേ ടെക് പ്രൈവറ്റ് ലിമിറ്റഡിലെ നിതിൻ ടി വിക്കാണ് മൂന്നാം സ്ഥാനം.
ആംഗിൾ ഫ്രെയിംസ് സ്റ്റുഡിയോ സ്ഥാപകനും ഫോട്ടോഗ്രാഫറും സൈബർ പാർക്ക് ജീവനക്കാരനുമായിരുന്ന അന്തരിച്ച ശരൺ കൃഷ്ണ വി പിയോടുള്ള ആദരസൂചകമായാണ് ഈ വർഷത്തെ മത്സരം നടത്തിയത്. ആംഗിൾ ഫ്രെയിംസ് സ്റ്റുഡിയോ വിജയികൾക്കുള്ള ക്യാഷ് പ്രൈസുകളും മെമെന്റോകളും നൽകി.
ശരൺ കൃഷ്ണയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സൈബർപാർക്ക് എച്ച്ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം, മിഡ്‌നേ ടെക് ഭാരവാഹികളായ അജയ് എം അരവിന്ദ്, മിഥുൻ മോഹൻ, അനോഘ് രവീന്ദ്രൻ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us