ജി.വി.രാജപുരസ്കാര ജേതാക്കൾക്ക് അത് ലെറ്റ് വെൽഫയർ അസേസിയേഷൻ നൽക്കുന്ന ആദരവ് മാർച്ച് 1 ന്

New Update
15441bbc-c556-45d5-bc72-3c88e61dc59d


തിരുവനന്തപുരം: സ്പോർട്സ് ഈസ് മൈ ലൈഫ് അത് ലെറ്റ് വെൽഫയർ അസേസിയേഷൻ സംഘടിപ്പിക്കുന്ന ജി.വി രാജ പുരസ്കാര ജേതാക്കൾക്ക് നല്ക്കുന്ന ആദരവ് നാളെ (മാർച്ച് 1 )ന്
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.

Advertisment

വൈകീട്ട് 3 മണിക്ക് ആദരവ് സമ്മേളനം ബി. ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉത്ഘാടനം ചെയ്യും.  ചടങ്ങിന് സ്പോർട്സ് ഈസ് മൈ ലൈഫ് പ്രസിഡന്റ് ഒളിമ്പ്യൻ അനിൽ കുമാർ പി.വി എസ് എം. അദ്ധ്യക്ഷത വഹിക്കും. 


സ്പോർട്സ് ഈസ്മൈ ലൈഫ് മുഖ്യ രക്ഷാധികാരിയും , വേൾഡ് കസ്റ്റംസ് അവാർഡ് ജേതാവും
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുമായ റോയി വർഗ്ഗീസ് ഐ ആർ എസിനെയും ചടങ്ങിന്റെ ഭാഗമായി ആദരിക്കും. ബി.ജെ പി ജനറൽ സെക്രട്ടറി അഡ്വ: എസ്.സുരേഷ്, നാഷണൽ പീപ്പിൾസ് പാർട്ടി ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിക്കും.


ജി.വി രാജ  പുരസ്കാര ജേതാക്കളായ മികച്ച സ്കൂൾ കായിക അദ്ധ്യാപകർ, മികച്ച കായിക താരങ്ങൾ, മികച്ച കായിക പരിശീലകർ , മികച്ച കായിക മാധ്യമ പ്രവർത്തകർ ,
മികച്ച കോളേജ് കായിക അദ്ധ്യാപകർ, സ്കൂൾ കായിക താരം. എന്നിവർക്കാണ് ആദരവ് നല്കുന്നത് ആദരവ് സമ്മേളനത്തിൽ പ്രമുഖ ഒളിമ്പ്യൻമാരും, അർജുന അവാർഡ് ജേതാക്കളും, അന്താരാഷ്ട്ര - ദേശീയ തലത്തിലുള്ള താരങ്ങളും പങ്കെടുക്കും.


അസോസിയേഷൻ ജനറൽ സെക്രട്ടറി ജീഷ് കുമാർ ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരി, ഒളിമ്പ്യൻ അർജുന അവാർഡ് ജേതാവ് കെ. എം. ബിനു, ഒളിമ്പ്യൻ സിനി ജോസ്,  ഒളിമ്പ്യൻ അനസ്,  ബിനീഷ്, റോഷൻ, ആന്റണി,റീന റെജി,  റെജി മാത്യു, കെ സി ലേഖ, അഭിലാഷ് പുരുഷോത്തമൻ, അജിമോൻ കെ എസ്, രാജസ് തോമസ് എന്നിവരും പങ്കെടുക്കും.

Advertisment