‘സമന്വയ 2026' പാർട്ണേഴ്സ് മീറ്റ് സംഘടിപ്പിച്ച് എച്ച്‌എൽ‌എൽ

New Update
WhatsApp Image 2026-02-10 at 4.43.38 PM
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്‌എൽ‌എൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്‌എൽ‌എൽ) ‘സമന്വയ 2026’ ഡയമണ്ട് ജൂബിലി പാർട്ണേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
Advertisment
എച്ച്എൽഎല്ലിന്റെ 60 വർഷത്തെ വളർച്ചയുടെ പശ്ചാത്തലത്തിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോവളം ലീലയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പങ്കാളികൾ പങ്കെടുത്തു.
എച്ച്‌.എൽ‌.എൽ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി മുഖ്യപ്രഭാഷണം നടത്തി. എച്ച്‌.എൽ‌.എൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിംഗ്), രമേഷ് പി. (ഫിനാൻസ്) എന്നിവർ സന്നിഹിതരായിരുന്നു.
Advertisment