കലാലയ മൃഗസംരക്ഷണ സംരംഭങ്ങൾക്ക് സർക്കാർ സഹായങ്ങൾ നല്കുമെന്ന് മന്ത്രി ചിഞ്ചുറാണി ; മധ്യപ്രദേശിലെ സർവ്വകലാശാല ക്യാംപസിൽ ഗോശാല നിര്‍മിക്കണമെന്ന എൻ.എസ്. യു .ഐ യുടെ ആവശ്യം അംഗീകരിച്ചു ; ഗോ സംരക്ഷണം കുത്തകയാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി കിട്ടുന്നതിങ്ങനെ

New Update
chinju

തിരുവനന്തപുരം : കലാലയ മൃഗ സംരക്ഷണ സംരംഭങ്ങൾക്ക് സർക്കാർ സഹായങ്ങൾ നല്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നയവും നിലപാടുമാണ് ഇക്കാര്യത്തിൽ സി.പി.ഐ നേതാവും മന്ത്രിയുമായ ചിഞ്ചുറാണി വ്യക്തമാക്കിയത്. മധ്യപ്രദേശിൽ  മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ക്യാംപസിനുള്ളില്‍ ഗോശാല നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ രംഗത്തിറങ്ങി . 

Advertisment

സംസ്ഥാന സെക്രട്ടറി അമന്‍ പഠാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആറാം സെമസ്റ്റര്‍ ബിഎ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് ഉപവാസ സമരം നടത്തിയത്. സമരത്തെ തുടർന്ന്  സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ചതിന് പിന്നാലെ  സമരം അവസാനിപ്പിച്ചു. 

വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റിനെ അറിയിക്കുമെന്നും ഗോശാല നിര്‍മ്മിക്കുന്നതില്‍ ശുഭകരമായ തീരുമാനം ഉണ്ടാകുമെന്നും രജിസ്ട്രാര്‍ പി. ശശികല അറിയിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ സമരം നടത്തിയതിന് എൻ എസ് യു ഐ നേതാവ്  അമന്‍ പഠാന് സര്‍വകലാശാല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉപവാസ സമരത്തിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേ സമയം കേരളത്തിൽ പഠനത്തോടൊപ്പം വരുമാനവും നേടാവുന്ന മൃഗസംരക്ഷണസംരംഭങ്ങളുടെ  കലാലയ സ്റ്റാർട്ടപ്പുകൾക്ക് എല്ലാ സഹായവും നല്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു .

കൊല്ലം ശ്രീനാരായണ കോളേജിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച
മൃഗക്ഷേമ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . സമൂഹമാധ്യമങ്ങളുടെ അതിപ്രസരത്തോടെ വിദ്യാർത്ഥികളടക്കം യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നുപോകുകയാണ് നമ്മോടൊപ്പം ജീവിക്കുന്ന ജീവജാലങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുക കൂടിയാണ് സ്റ്റാർട്ടപ്പുകളുടെ ലക്ഷ്യം .

ചെറിയ വെളുത്ത എലികൾ മുതൽ വലിയ കറുത്ത ഒട്ടകപ്പക്ഷികൾ വരെ സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുത്തി വരുമാനം നേടാം ജീവജാലങ്ങളും അരുമകളും മനുഷ്യരും ഉൾപ്പെട്ട ഒരു പ്രപഞ്ചത്തിനേ ഇനി നിലനില്പുള്ളുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു . സംഘപരിവാർ മുന്നോട്ട് വെയ്ക്കുന്ന ഗോ സംരക്ഷണമെന്ന ആവശ്യം എൻ. എസ്. യു.ഐ ഏറ്റെടുത്തതും കേരളത്തിലെ ഇടത് മുന്നണി സർക്കാർ കലാലയ മൃഗ സംരക്ഷണ  സംരംഭങ്ങൾക്ക് സഹായം നൽകുന്നതുമെല്ലാം സംഘപരിവാറിനെ ആശയ്ക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 

Advertisment