Advertisment

വയനാട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി യാതൊരു ബന്ധവുമില്ലെന്ന് ബത്തേരി എംഎൽഎ ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ താ​ൻ ഒ​ളി​വി​ൽ പോ​യെന്ന വാർത്ത തെറ്റ്. ന​ട​ക്കു​ന്ന​ത് സി​പി​എം വേ​ട്ട​യെന്നും എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
G

സുൽത്താൻ ബത്തേരി: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ബത്തേരി എംഎൽഎ ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ താ​ൻ ഒ​ളി​വി​ൽ പോ​യെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

സു​ഹൃ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ വന്നതാണെന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തുമെന്നും എംഎൽഎ പ്രതികരിച്ചു. ന​ട​ക്കു​ന്ന​ത് സി​പി​എം വേ​ട്ട​യാ​ണെ​ന്നും ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ജ​നു​വ​രി 15 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി വാ​ക്കാ​ൽ നി​ർ​ദ്ദേ​ശം ന​ൽ​കിയിട്ടുണ്ട്. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് നി​ർ​ദ്ദേ​ശം.

Advertisment