Advertisment

ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍

ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു.

author-image
മൂവി ഡസ്ക്
Updated On
New Update
tovino identity

ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. 

Advertisment

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോക്സ് ഓഫീസില്‍ ഗംഭീര ഇനിഷ്യലാണ് ചിത്രം നേടുന്നത്. 


ട്വിസ്റ്റ്, സസ്പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവര്‍ പറയുന്നത്.


 കൂടാതെ ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷന്‍ ക്വാളിറ്റിയെ കുറിച്ചും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. മലയാളത്തില്‍ ഇതുവരെ കാണാത്ത ടെക്നിക്കല്‍ ക്വാളിറ്റിയാണ് ചിത്രത്തിലുള്ളത്.

രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. 


ചിത്രത്തിന് തമിഴ് നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും തമിഴ് നാട്ടില്‍ കളക്ഷന്‍ കൂടുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ക്ക് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്.


സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു.

അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ജേക്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Advertisment