New Update
/sathyam/media/media_files/2024/11/14/Xq4QfNksyVeCX20l9EwE.jpg)
തേക്കടി: തേക്കടി കാണാനെത്തിയ ഇസ്രയേലിൽ നിന്നെത്തിയ വിനോദ സഞ്ചാരികളെ കടയിൽ നിന്നും ഇറക്കിവിട്ട് കടയുടമ. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്.
Advertisment
സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ ഇറക്കിവിടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു കടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.