ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ്. പ്രതി പൊലീസ് പിടിയിൽ

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

New Update
photos(83)

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവ് നാ​ഗരാജ് [34] ആണ് പിടിയിലായത്. 

Advertisment

മരിച്ച സോൾരാജ് മാതാപിതാക്കളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.


കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉടുമ്പൻചോലയിലെ വീട്ടിനുളളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 


കാരിത്തോട് സ്വദേശി ശങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് ആണ് കൊല്ലപ്പെട്ടത്. 

മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനാൽ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. രണ്ട് ദിവസമായി ഇയാളെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment