ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. 18കാരൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ

അമൽ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

New Update
Accident

ഇടുക്കി: ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോം (18) ആണ് മരിച്ചത്.

Advertisment

ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമൽ പീറ്റർ ഇടുക്കി മpഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെറുതോണി പാലത്തിനു സമീപം വെച്ചായിരുന്നു അപകടം.

ഇന്നലെ രാത്രി 12.30നായിരുന്നു അപകടം. ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അമൽ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.pp

Advertisment