New Update
/sathyam/media/media_files/2025/12/19/img106-2025-12-19-17-20-10.jpg)
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ്റെ വിമർശനത്തിൽ പ്രതികരണവുമായി സിപിഐ.
Advertisment
ശിവരാമൻ്റെ പരാമർശത്തിൽ അടിസ്ഥാനമില്ലെന്നും മാഫിയ പ്രവർത്തനത്തെ തള്ളികളഞ്ഞ പ്രസ്ഥാനമാണ് സിപിഐയെന്നും ജില്ലാ നേതൃത്വം.
ശിവരാമന്റെ പ്രസ്താവന സംഘടന വിരുദ്ധം. ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയുടെ ഒരു ഘടകത്തിലും അവതരിപ്പിച്ചിട്ടില്ല. മാഫിയ പ്രവർത്തനങ്ങളെ ഇന്നും എപ്പോഴും എതിർത്തിട്ടുള്ള പാരമ്പര്യമാണ് സിപിഐ പാർട്ടിക്ക് ഉള്ളത്.
നാളെയും ഇത്തരക്കാരെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായിരിക്കില്ല. പാർട്ടിയും എൽഡിഎഫും ദുർബലപ്പെട്ടു എന്ന കെ.കെ ശിവരാമൻ്റെ പ്രതികരണത്തിൽ യാതൊരു കഴമ്പും ഇല്ല എന്നും എക്‌സിക്യൂട്ടീവ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us