തൊടുപുഴ: ഇംഗ്ളണ്ടിൽ അപകടത്തെ തുടർന്ന് അന്തരിച്ച ഉടുമ്പന്നൂർ നടുക്കുടിയിൽ എന്‍വി ജെയിംസ് (ചാക്കോച്ചൻ -76) ന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
സർവ്വയർ ആയിരുന്ന ചാക്കോച്ചൻ, ദീർഘ കാലം പള്ളി ട്രസ്റ്റിയും കൗൺസിൽ അംഗവും അയിരുന്നു. ഭാര്യ: ആനീസ് കുറിച്ചിയിൽ കുടുംബാംഗമാണ്. മക്കൾ : റിജോ ജെയിംസ് (ന്യൂ കാസിൽ, സ്റ്റോക്ക് ഓൺ ട്രെന്റ് - (മോട്ടര്‍ വെ (മോട്ടോ സർവ്വീസ്- യുകെ) കമ്പനി ഓപ്പറേഷൻ മാനേജർ), സിജോ ജെയിംസ് (ആഷ് ഫോർഡ് - സോഷ്യൽ വർക്കർ, കെന്റ് കൗണ്ടി).
മരുമക്കൾ: ഷിനു റിജോ, പുല്ലാട്ട്, അരുവിത്തുറ, വീണ സിജോ, കരുണാറ്റുമ്യലിൽ, കല്ലറ. സഹോദരങ്ങൾ: പരേതനായ മത്തച്ഛൻ നടുക്കൂടി (ഉടുമ്പന്നൂർ), സിസ്റ്റർ ജോർജിന നടുക്കൂടി (ഡയറക്ടർ, ഹോളി ക്രോസ് ഹോസ്പിറ്റൽ, അംബികപൂർ, ചത്തിസ്ഗഡ്), മേരിക്കുട്ടി ജെയിംസ് തുറക്കൽ (മുതലക്കോടം), ഗ്രേസി ജോസഫ് കുന്നുംപുറത്ത് (നെയ്യശ്ശേരി), ഫിൽസി തോമസ് ഓണാട്ട് (ബ്രിസ്ബൻ, ഓസ്ട്രേലിയ).
ഭൗതിക ശരീരം ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ കൊണ്ടുവരും.