ഇടുക്കി ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ തട്ടക്കുഴ കുളമാക്കൽ കെ.എം ജോസഫ് (78) നിര്യാതനായി

New Update
obit km joseph
തൊടുപുഴ: ഇടുക്കി ജില്ലാ സഹകരണ ബാങ്ക് റിട്ട. ഡപ്യൂട്ടി ജനറൽ മാനേജർ തട്ടക്കുഴ കുളമാക്കൽ കെ.എം.ജോസഫ് (78) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന് പന്നൂർ സെന്റ് ജോൺസ് പള്ളിയിൽ. 
Advertisment
ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ തൊടുപുഴ, വഴിത്തല, ഉടുമ്പന്നൂർ, കാളിയാർ, വാഴത്തോപ്പ്  ബ്രാഞ്ചുകളിൽ മാനേജരായും വിവിധ ബ്രാഞ്ചുകളിൽ എക്സിക്യൂട്ടീവ് ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു. കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം, ജില്ലാ സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ഭാര്യ: പന്നൂർ കൊന്നാനാല്‍ മോളി. മക്കൾ: സോജൻ (ദുബായ്, ഇൻകാസ് ഇടുക്കി ജില്ലാ രക്ഷാധികാരി), സ്നോമോൾ, സ്നോബി (നഴ്സ് കാനഡ). മരുമക്കൾ: അനു (നഴ്സ്, ദുബായ്) കാപ്പിക്കരയിൽ പെരുവ, ഫിറോസ് (മാർഷൽ സ്റ്റോഴ്സ്) കളത്തനാൽ കൂത്താട്ടുകുളം, മെർവിൻ (കാനഡ) കണ്ണംകുഴിയിൽ ഉടുമ്പന്നൂർ.
Advertisment