പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിത പൊലീസുകാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. വണ്ടിപ്പെരിയാറിൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ അറസ്റ്റിൽ

വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്. വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

New Update
images(214)

ഇടുക്കി: വണ്ടിപ്പെരിയാറിൽ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ.

Advertisment

വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്. വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഭീഷണിപ്പെടുത്തലിന് ഇരയായ ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കി.

തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഒളിക്യാമറ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Advertisment