Advertisment

ഇംഫാലിലേക്കും വാരണാസിയിലേക്കും ഓള്‍കാര്‍ഗോ ഗതി എയര്‍ എക്സ്പ്രസ്

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇംഫാലിലേക്കും വാരണാസിയിലേക്കും നേരിട്ട് അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കുന്നതിന് ഓള്‍കാര്‍ഗോ ഗതി ലിമിറ്റഡ് എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു.

New Update
gathi express

കൊച്ചി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇംഫാലിലേക്കും വാരണാസിയിലേക്കും നേരിട്ട് അതിവേഗത്തില്‍ വ്യോമ മാര്‍ഗം ചരക്കുകള്‍ എത്തിക്കുന്നതിന് ഓള്‍കാര്‍ഗോ ഗതി ലിമിറ്റഡ് എയര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. മുംബൈ, ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നാണ് ഇപ്രകാരം സര്‍വീസ് തുടങ്ങിയത്.   

Advertisment

രാജ്യത്തെങ്ങുമുള്ള 34 കൊമേഴ്സ്യല്‍ വിമാനത്താവളങ്ങളിലേക്ക് ഇപ്പോള്‍ എയര്‍ എക്പ്രസ് സര്‍വീസുണ്ട്. ഒന്നും രണ്ടും തട്ടുകളില്‍ പെടുന്ന നഗരങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കുകളും ഉല്‍പന്നങ്ങളും രാത്രി വൈകി ലഭിച്ചാലും പിറ്റേന്നു തന്നെ എത്തിച്ചേരും വിധമാണ് സര്‍വീസ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.  

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയിലേക്കുള്ള സുപ്രധാന ചുവടു വെയ്പാണ് എയര്‍ എക്സ്പ്രസ് സര്‍വീസിന്റെ വികസനത്തോടെ നിര്‍വഹിക്കപ്പെട്ടിട്ടുള്ളതെന്നും  ഇടപാടുകാര്‍ക്ക് അതിവേഗ സര്‍വീസ് ഉറപ്പു നല്‍കുന്നതായും ഓള്‍ കാര്‍ഗോ ഗതി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഉദയ് ശര്‍മ്മയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സന്ദീപ് കുല്‍ക്കര്‍ണിയും പറഞ്ഞു.   

 

Advertisment