/sathyam/media/media_files/8EMCTiAVOzuqyHIROJUd.jpg)
മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍.
മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു.
കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലാണ് മാതാപിതാക്കള്‍ ആദ്യം എത്തിച്ചത്.
എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തൊണ്ടയില്‍ പൂര്‍ണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്‌നേഹ, ഡോ. സയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us