Advertisment

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മണിപ്പാല്‍ സിഗ്ന

അതിവേഗം വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മണിപ്പാല്‍സിഗ്ന മധ്യവര്‍ഗക്കാരെ ലക്ഷ്യമിട്ടുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ സര്‍വ അവതരിപ്പിച്ചു.

New Update
ManipalCigna Logo

തൃശ്ശൂര്‍: അതിവേഗം വളരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മണിപ്പാല്‍സിഗ്ന മധ്യവര്‍ഗക്കാരെ ലക്ഷ്യമിട്ടുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ സര്‍വ അവതരിപ്പിച്ചു. സര്‍വ ഉത്തം, സര്‍വ പരം, സര്‍വ പ്രഥം എന്നിങ്ങനെ മൂന്നു പദ്ധതികളാണ് ലഭ്യമാക്കുക.  

Advertisment

മിക്കവാറും എല്ലാ മാരക ആരോഗ്യ വെല്ലുവിളികള്‍ക്കും എതിരെ പരിരക്ഷ നല്‍കുന്നതാണ് മണിപ്പാല്‍സിഗ്ന സര്‍വ ഉത്തം. കാന്‍സര്‍, ഹൃദ്രോഗം, സ്ട്രോക്, പ്രധാന അവയവങ്ങളുടെ മാറ്റിവെക്കല്‍ തുടങ്ങിയവയ്ക്ക് മൂന്നു കോടി രൂപ വരെയുളള സമഗ്ര ആശുപത്രി ചികില്‍സാ പരിരക്ഷ ഇതിലൂടെ നേടാം. 

കാത്തിരിപ്പു കാലമില്ലാതെ ആദ്യ ദിവസം മുതല്‍ തന്നെ പരിരക്ഷ നല്‍കുന്നതാണ് മണിപ്പാല്‍സിഗ്ന സര്‍വ പരം. പരിധിയില്ലാത്ത പരിരക്ഷാ തുകയും ഈ പദ്ധതിയില്‍ ലഭ്യമാണ്. മണിപ്പാല്‍സിഗ്ന സര്‍വ പ്രഥം താങ്ങാനാവുന്ന നിലയില്‍ അനിവാര്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാ തെരഞ്ഞെടുപ്പാണ് ലഭ്യമാക്കുന്നത്.

കേവലം ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക മാത്രമല്ല ആരോഗ്യ സേവനങ്ങളും അതു നേടാനുള്ള കഴിവും തമ്മിലുള്ള അന്തരം നികത്തുക കൂടിയാണ് മണിപ്പാല്‍സിഗ്ന ചെയ്യുന്നതെന്നും മണിപ്പാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.

Advertisment