New Update
/sathyam/media/media_files/2025/02/07/XJ9DMyoldkTJo1ksjUKN.jpg)
വയനാട്: യൂ എ ഇ, ഖത്തർ, കുവൈത്ത്, ഒമാൻ , സൗദി എന്നീ രാജ്യങ്ങളിൽ 95 ൽ അധികം ഹൈപ്പർ മാർക്കറ്റുകളുള്ള ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി (400+) തൊഴിലവസരങ്ങൾ.
Advertisment
റസ്റ്റോറന്റ് ഇൻചാർജ്. മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, സ്റ്റോക്ക് ഇൻവേർഡ് എക്സിക്യൂട്ടീവ് / റസീവർ, റെഫ്രിജെറേറ്റർ ടെക്നീഷ്യൻ, ഫിഷ് കട്ടർ, ബുച്ചർ, കുക്ക്, ജ്യൂസ് മേക്കർ തസ്തികകളിലേക്ക് കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ 2025 ഫെബ്രുവരി 8 ശനിയാഴ്ച ഡബ്ലുഎംഒ ആർട്സ് & സയൻസ് കോളേജ്, മുട്ടിൽ വെച്ച് നടക്കുന്നു.
ഉദ്യോഗാർത്ഥികൾക്ക് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us