New Update
/sathyam/media/media_files/2024/12/23/XNpUDq82kwA4pNw7R8qZ.jpeg)
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം സൃഷ്ടിച്ച് വിവിധ രാജ്യങ്ങളിൽ രക്തപ്പുഴ ഒഴുക്കാനുള്ള അമേരിക്കൻ - ഇസ്രായേൽ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ് നിലവിൽ ആരംഭിച്ചിട്ടുള്ള ആക്രമണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. രാജ്യങ്ങൾക്കുമേൽ കടന്നാക്രമണം നടത്തി വിവിധ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള സാമ്രാജ്യത്വ - സയണിസ്റ്റ് നടപടി തികച്ചും ഏകാധിപത്യപരമാണ്.
Advertisment
ഇറാന്റെ ബാലിസ്റ്റിക് മിസൈലുമായി ബന്ധപ്പെട്ട് ലോകത്ത് നുണക്കഥകൾ പ്രചരിപ്പിക്കാനാണ് അമേരിക്കൻ ഭരണകൂടം താല്പര്യപ്പെടുന്നത്. രാജ്യങ്ങൾക്കുമേൽ വലിയ ആരോപണങ്ങൾ ഉന്നയിച്ച് ആക്രമണം നടത്തുകയും ഒടുവിൽ ഒന്നും തെളിയിക്കാൻ കഴിയാതെ പിൻവാങ്ങുകയും ചെയ്യുന്ന സാമ്രാജ്യത്വത്തിന്റെ പതിവ് രീതിയാണ് ഇറാൻ ആക്രമണത്തിന് പിന്നിലും അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്നത്. സാമ്രാജ്യത്വ - സയണിസ്റ്റ് രക്തദാഹികൾ നേതൃത്വം നൽകുന്ന ആക്രമണത്തിനെതിരെ തെരുവുകളിൽ ശക്തമായ ജനാധിപത്യ പ്രതിഷേധം രൂപപ്പെടണമെന്ന് റസാഖ് പാലേരി ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us