/sathyam/media/media_files/2026/02/10/1-2026-02-10-21-31-11.jpg)
തൊടുപുഴ: സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നതു ഭരണനടപടിയുടെ ഭാഗമാക്കി ജനക്ഷേമ ഭരണം നടത്തിയ എല്‍ഡിഎഫിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.
എല്‍.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്കു തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
/filters:format(webp)/sathyam/media/media_files/2026/02/10/2-2026-02-10-21-31-30.jpg)
.ജനങ്ങള്‍ക്ക് കാവലും കരുതലും ഒരുക്കിയാണ് പിണറായി സര്‍ക്കാര്‍ ഭരണം നടത്തിയത്.
/filters:format(webp)/sathyam/media/media_files/2026/02/10/3-2026-02-10-21-31-55.jpg)
പ്രളയവും ഓഖിയും തകര്‍ത്തെറിഞ്ഞ കേരളത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുന:സൃഷ്ടിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/10/4-2026-02-10-21-32-57.jpg)
ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന 60 ലക്ഷത്തിലധികം ആളുകള്‍ക്ക് ഭവനങ്ങളില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.
/filters:format(webp)/sathyam/media/media_files/2026/02/10/5-2026-02-10-21-33-36.jpg)
കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സംസ്ഥാനത്തു പവര്‍ കേട്ടില്ല.
പ്രൈമറി തല മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂളുകളെ ഹൈടെക് സ്‌കൂളുകളാക്കി ഉയര്‍ത്തി.
/filters:format(webp)/sathyam/media/media_files/2026/02/10/7-2026-02-10-21-34-03.jpg)
ഏറ്റവും സാധാരണക്കാര്‍ക്ക് വരെ ഗുണനിലവാരമുള്ള മികച്ച ചികിത്സ നല്‍കുന്ന ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ ആക്കി പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ നീളുന്ന ആശുപത്രി സംവിധാനങ്ങളെ സര്‍ക്കാര്‍ പുന: സംവിധാനം ചെയ്തു.
ഒരിക്കല്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയില്ല.
അന്താരാഷ്ട്ര നിലവാരമുള്ള പ്രധാന റോഡുകളും മലയോര ഹൈവേയും യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ്.
640 കിലോമീറ്റര്‍ അധികം നീളുന്ന തീരദേശഹൈവേയുടെ നിര്‍മ്മാണം ഉടന്‍ യാഥാര്‍ത്ഥ്യമാകും.
മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം നടത്തിയത്.
/filters:format(webp)/sathyam/media/media_files/2026/02/10/2-2026-02-10-21-31-30.jpg)
വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ വന്യജീവി സംരക്ഷണം(കേരള ഭേദഗതി),ഭൂപതിവ് നിയമ ഭേദഗതി എന്നിവ യാഥാര്‍ഥ്യമാക്കി.
ബഫര്‍ വിഷയത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പമായിരുന്നു സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇതെല്ലാം ജനഹൃദയങ്ങളിലുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/10/9-2026-02-10-21-34-59.jpg)
ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള എല്‍ഡിഎഫ് നിര്‍ദേശങ്ങള്‍ക്ക് വലിയ തോതിലുള്ള അംഗീകാരം നല്‍കി 2026 തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനു ജനങ്ങള്‍ അനുമതി നല്‍കുമെന്നും പറഞ്ഞു.
മധ്യമേഖലാ ജാഥാംഗങ്ങളായ കെ.കെ ശൈലജ,പി.കെ ബിജു, പി.പി സുനീര്‍ എം.പി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്,മാത്യൂസ് കോലഞ്ചേരി ,കെ ജി പ്രേംജിത്ത് ,ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ് , ബിനോയ് ജോസഫ് എന്നിവര്‍ക്കും സ്വീകരണം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us