/sathyam/media/media_files/2026/02/25/madhayamam-2026-02-25-22-12-11.jpg)
കോഴിക്കോട് : മാധ്യമം പത്രത്തിലെ തൊഴിലാളി സമരം പരിഹരിക്കാനാകാതെ തുടരുകയാണ്. വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് തൊഴിലാളികൾ . സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി കേരള പത്ര പ്രവർത്തക യൂണിയനും ട്രേഡ് യൂണിയൻ സംഘടനകളും രംഗത്ത് വരുകയും ചെയ്തു.
മാധ്യമം മാനേജ്മെൻ്റിനെതിരായ നിലപാടിനെ തുടർന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ ഇഫ്ത്താർ സംഗമങ്ങൾ ബഹിഷ്കരിക്കാൻ കേരള പത്ര പ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്തത് .
ജമാഅത്തെ ഇസ്‌ലാമിയുടെ ഇഫ്താർ വിരുന്നിൽ പത്രപ്രവർത്തക യൂണിയൻ നേതാവ് അംബിക പങ്കെടുത്തത് , യൂണിയൻ ഭാരവാഹികളെ ഞെട്ടിച്ചിരിക്കുകയാണ്. മറുവാക്ക് എഡിറ്ററാണ് അംബിക .
മാധ്യമം ജേണലിസ്റ്റുകൾക്കു ശമ്പളം നിഷേധിക്കുന്ന ജമാ അത്തെ ഇസ്ലാമി മാനേജ്മെൻ്റിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ജമാ അത്തെ ഇഫ്താർ ബഹിഷ്കരിക്കാൻ കേരള പത്ര പ്രവർത്തക യൂണിയൻ നേതൃത്വം ആഹ്വാനം ചെയ്തത് .
കേരള പത്ര പ്രവർത്തക യൂണിയൻ കോഴിക്കോട് ഘടകത്തിൽ അംഗമായ അംബികയുടെ പിന്തുണ ജമാ അത്തെക്ക് ആണ് എന്ന് ഈ നിലപാടിൽ നിന്ന് വ്യക്തമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us