/sathyam/media/media_files/2026/02/05/kaka-2026-02-05-16-46-22.jpg)
ആലപ്പുഴ: മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. കിഷോർ ബാബു പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നു.
കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ സ്ഥാനം ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് അദ്ദേഹം രാജിക്കത്ത് കൈമാറി. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം ഉടൻ അംഗത്വം സ്വീകരിക്കും.
കെ.സി. വേണുഗോപാലുമായുള്ള ഭിന്നതയാണ് പാർട്ടി വിടാൻ കാരണമെന്ന് കിഷോർ ബാബു വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് താൻ അപമാനിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ്, കെഎസ് യു ആലപ്പുഴ ജില്ലാ നേതൃത്വങ്ങളിൽ സജീവമായിരുന്ന കിഷോർ ബാബുവിനെ 2022-ലാണ് കെ. സുധാകരൻ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്.
കഴിഞ്ഞ ദിവസം വരെ കോൺഗ്രസ് വേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഈ നീക്കം ആലപ്പുഴയിലെ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us