മലപ്പുറം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ആ പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
കോണ്‍ഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താന്‍ സാധിക്കണമെന്നും കെ.സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി പരിപാടിയിലായിരുന്നു കെ സുധാകരന്റെ പ്രസംഗം.
വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് വിവരം.
സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എന്‍.എം.വിജയന്‍ കെ.സുധാകരന് അയച്ച കത്തുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്.