/sathyam/media/media_files/2026/01/19/kathakali-performance-2026-01-19-21-08-43.jpg)
തിരുവനന്തപുരം : ശ്രദ്ധേയ നോവലിസ്റ്റും, ചെറുകഥാകൃത്തും, ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെയും നാടക രചയിതാവും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെയും അനുസ്‌മരണ കൂട്ടായ്മ ഭാരത് ഭവൻ ശെമ്മാങ്കുടി സ്‌മൃതിയിൽ നടന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രഭാവർമ്മ ഉദ്‌ഘാടനം ചെയ്തു.
ഡോ. ജോർജ്ജ് ഓണക്കൂർ, പി.എസ് പ്രദീപ്, രഘുത്തമൻ, സി.അനൂപ് എന്നിവർ ഓർമ്മ പ്രഭാഷണം നടത്തി. ചടങ്ങിൽ ഭാരതത്തിൽ നിന്നാദ്യമായി വേൾഡ് കലിഗ്രാഫി അസോസിയേഷൻ പ്രസിഡന്റായി നിയമിതനായ നാരായണ ഭട്ടതിരിക്കും, 80 വർഷം തികഞ്ഞ ചലച്ചിത്ര നിരൂപകൻ എം.എഫ് തോമസിനും ഭാരത് ഭവന്റെ ആദരം സമർപ്പിച്ചു.
സതീഷ് ബാബു പയ്യന്നൂർ കലാലയ ചെറുകഥാ മത്സരത്തിന്റെ വിജയികളായ ഷഹീർ പുളിക്കൽ, മൈഥിലി ഡി.എസ്, ഫാ. റിനു വർഗീസ് മാത്യു എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവും സമ്മാനിച്ചു. തുടർന്ന് ഉഷാ വർമ്മ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളിയും, ഫെമില്ല ഫൗണ്ടേഷൻ അവതരിപ്പിച്ച യജ്ഞ സേനി എന്ന ശ്രദ്ധേയ കലാലയ നാടക അവതര
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us