പനമരത്ത് കാപ്പി തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ചു;  യുവാക്കൾ അറസ്റ്റിൽ

New Update
theft

കല്‍പ്പറ്റ: പനമരത്ത് കാപ്പി തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മാതോത്ത് പൊയ്യില്‍ പത്മരാജന്‍ എന്നയാളുടെ തോട്ടത്തില്‍ ആണ് മോഷണം നടന്നത്.

Advertisment

പത്മരാജന്റെ പരാതിയിലാണ് നടപടി. പനമരം മാതോത്ത് പൊയ്യില്‍ ഉന്നതിയിലെ രാജീവ് (27), രാജന്‍ (29), സുനില്‍ (27) എന്നിവരാണ് പിടിയിലായത്.

മോഷ്ടിച്ച ഒരു കിന്‍റലോളം ഉണ്ടക്കാപ്പി പൊലീസ് കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി ആര്‍ മോഹന്‍ദാസ്, പി വി അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ശേഖര്‍, ധനീഷ് എ സി, ഷിഹാബ്, എം എ രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment