New Update
/sathyam/media/media_files/2026/03/04/1533179-2026-03-04-07-00-50.webp)
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവ് ആണ് മരിച്ചത്. കാട്ടാന ആക്രമണമാണെന്നാണ് സംശയം.
Advertisment
കൃഷിയിടത്തിൽ കടന്ന കാട്ടാനയെ തുരത്താൻ പോയതാണ് രാജീവ് എന്നാണ് വിവരം. രാത്രി 9.30 ഓടെയാണ് രാജീവ് വീട്ടിൽ നിന്നും പോയത്. എന്നാൽ 12 മണിയായിട്ടും തിരിച്ചെത്താത്തതി നെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
രാജീവ് മരിച്ചു കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളുണ്ട്. ഒറ്റയ്ക്കായിരുന്നു രാജീവ് പോയതെന്നാണ് വിവരം. പ്രദേശത്ത് കാട്ടാനയുടെ ചിന്നംവിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us