ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് അനുവദിച്ച 23.75 കോടി രൂപ പാഴാക്കരുത് ; എൽസ്റ്റൺ എസ്റ്റേറ്റിൽ ലഭ്യമായ ഭൂമിയിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിന്റെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്‌ സ്ഥലം അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട്  പ്രിയങ്കാ ഗാന്ധി എം.പി ;ആരോഗ്യമന്ത്രി  വീണ ജോർജിന് എഴുതിയ കത്തിൽ  പ്രിയങ്ക ഗാന്ധി എം.പി ഈ ആവശ്യം ആവർത്തിച്ചു

കല്പറ്റ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സ്ഥാപിക്കണമെന്നുള്ള ദീർഘകാല ആവശ്യമാണ്. 

New Update
Priyanka Gandhi

കൽപ്പറ്റ:  കൽപ്പറ്റ ജനറൽ ആശുപത്രിക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് അനുവദിച്ച 23.75 കോടി രൂപ പാഴാക്കരുതെന്നും എൽസ്റ്റൺ എസ്റ്റേറ്റിൽ ലഭ്യമായ ഭൂമിയിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിന്റെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്‌ സ്ഥലം അനുവദിക്കണമെന്നും വീണ്ടും ആവശ്യപ്പെട്ട്  പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യം-വനിതാ- ശിശു വികസന വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. 

Advertisment

കല്പറ്റ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സ്ഥാപിക്കണമെന്നുള്ള ദീർഘകാല ആവശ്യമാണ്. 

 2025 സെപ്റ്റംബർ 22ന് നടന്ന വയനാട് ദിശ യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഈ ബ്ലോക്ക് നിർമിക്കുന്നതിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന്  അറിയിച്ചു.

എന്നാൽ, ഇത് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇത് വരെ ലഭിച്ചിട്ടില്ല .

ഈ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണത്തിനായി പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ നിന്ന്  23.75 കോടി രൂപ ലഭ്യമാണ്. 

എന്നാൽ ഈ പദ്ധതിയുടെ കാലാവധി 2021-22 മുതൽ 2025-26 വരെയാണ്.  വയനാട്ടിലെ ജനങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി കാലാവധിക്കുള്ളിൽ പൂർത്തിയാകാതെ പുതിയ തടസ്സങ്ങൾ നേരിടേണ്ടിവരുന്നത് നിരാശാജനകമാണ്. 

കണ്ടെത്തിയിരിക്കുന്ന ഭൂമിയുടെ അനുമതികൾ വേഗത്തിൽ പരിശോധിച്ച് ലഭ്യമാക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. ആവശ്യപ്പെട്ടു. 

ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വയനാട്ടിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന, അത്യാവശ്യമായൊരു സംവിധാനമാണെന്നും. 

ഈ ആവശ്യം എത്രയും പെട്ടെന്ന് അനുഭാവപൂർവ്വം പരിഗണിച്ചാൽ ഏറെ സന്തോഷകരമായിരിക്കും എന്നും  ആരോഗ്യമന്ത്രി  വീണ ജോർജിന് എഴുതിയ കത്തിൽ  പ്രിയങ്ക ഗാന്ധി എം.പി. സൂചിപ്പിക്കുന്നു.

Advertisment