വാഹനപരിശോധനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് ഞെട്ടി. സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 4 കിലോഗ്രാമിലധികം കഞ്ചാവ്. കാസര്‍ഗോഡ് കോയിപ്പാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.ജെ യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

New Update
kanchvuu 1223444

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കോയിപ്പാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 4 കിലോഗ്രാമിലധികം കഞ്ചാവുമായി ബംബ്രാണ സ്വദേശിയായ സുനില്‍കുമാര്‍.എം (35) ആണ് അറസ്റ്റിലായത്. 

Advertisment

കാസര്‍ഗോഡ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.ജെ യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.


വാഹനപരിശോധനക്കിടെ ബ്ലാക്ക് ആക്ടീവ സ്‌കൂട്ടറിലെത്തിയ സുനില്‍കുമാര്‍ എക്‌സൈസ് സംഘത്തെ കണ്ട് പരുങ്ങി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്. 


അതിനിടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസും റെയില്‍വേ പൊലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പ്ലാറ്റ്ഫോമില്‍ നിന്നും 13.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. 


തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍.സുദര്‍ശനകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.