കാസർകോട് കാഞ്ഞങ്ങാട് ഒമ്പതും ആറും വയസുള്ള പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തി. പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതി

ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന സന്ദീപ് കുട്ടികൾക്ക് നേരെ ഉടുവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. 

New Update
'No Work Day' Declared In Punjab, Haryana And Chandigarh Courts Amid Rising Ind-Pak Tensions

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് ഒമ്പതും ആറും വയസുള്ള പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും കഠിനതടവ്. 

Advertisment

ചിറ്റാരിക്കാൽ പാറക്കടവിലെ സി സന്ദീപിനെ(40)യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിന തടവ് വിധിച്ചത്.


10,500 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം.


2024 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന സന്ദീപ് കുട്ടികൾക്ക് നേരെ ഉടുവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. 

Advertisment