ഫോർച്യൂൺ മാളിൽ കോപ്റേറ്റ് ഓഫിസ് പ്രവർത്തനമാരംഭിച്ചു

ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ബിജോയ് ഓഫീസും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീദഇൻവെസ്റ്റേഴ് ലോഞ്ചും ഉദ്ഘാടനം ചെയ്തു. 

New Update
jose chala

ജോസ്കഞ്ചിക്കോട്: ഫോർച്യൂൺ മാൾ കോപറേറ്റ് ഓഫീസ് - മാളിൽ പ്രവർത്തനമാരംഭിച്ചു. കഞ്ചിക്കോട് ഗുഡ് ഷപ്പിയേഡ് പള്ളിവികാരി ഫാ: ടോം വടക്കേടത്ത് ആശീർവാദകർമ്മം നിർവ്വഹിച്ചു. 

Advertisment

ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസും മറ്റു ഡയറക്ടർമാരും ചേർന്ന് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ബിജോയ് ഓഫീസും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീദഇൻവെസ്റ്റേഴ് ലോഞ്ചും ഉദ്ഘാടനം ചെയ്തു. 


മുൻ നഗരസഭ ചെയർമാനും പാലക്കാട് ഡിസിസി സെക്രട്ടറിയുമായ പി വി രാജേഷ്, പുതുശ്ശേരി പഞ്ചായത്ത്‌വൈസ്പ്രസിഡന്റ് കെ.അജീഷ്, ജില്ലാ പഞ്ചായത്ത്‌മെമ്പർ കെ.മൊയ്തീൻ കുട്ടി, പഞ്ചായത്തംഗം സി. ജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.


മാളിന്റെ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളും കിം വദന്തികളും വെറും കള്ള പ്രചരണങ്ങളാണെന്നും കൃത്യമായ നിയമാനുസൃതമായ രേഖകളോടെതന്നെയാണ് മാളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഫൗണ്ടർ ഡയറക്ടർ ഐസക് വർഗ്ഗീസ് ആ മുഖ പ്രഭാഷണത്തിൽ വ്യക്തമാക്കി. 

ദുഷ്പ്രചരണങ്ങൾക്കൊ, ഭീഷണികൾക്കോ ചെവി കൊടുക്കേണ്ട കാര്യമില്ലെന്നും അസൂയക്കാർക്കെതിരെ പ്രതികരിക്കേണ്ടതില്ലെന്നും പ്രവർത്തനങ്ങളുമായി ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംവദന്തികൾക്കും ദുഷ്പ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും ഒരു സ്ഥാനമില്ലെന്നും മുന്നോട്ടു വെച്ച കാൽ പിന്നോട്ട് വെക്കില്ലെന്നും ഉറപ്പിച്ച് മുന്നേറുന്നതാണ് ഈ മാളിന്റെ വിജയത്തിലേക്കെത്തിനിൽക്കുന്നതെന്നും ഐസക് വർഗ്ഗീസ് പറഞ്ഞു.

Advertisment