/sathyam/media/media_files/2026/01/22/1001608159-2026-01-22-13-26-35.png)
കണ്ണൂർ : എൻ ഡി എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്വാലെ) കേരളത്തിൽ സജീവമാകാനുള്ള ശ്രമമാണ് നടത്തുന്നത് .
കേന്ദ്രമന്ത്രി രാം ദാസ് അത്വാലെ നേതൃത്വം നൽകുന്ന പാർട്ടി ദേശീയ തലത്തിൽ എൻഡിഎ യുടെ ഭാഗമാണെങ്കിലും കേരളത്തിൽ മുന്നണിക്ക് പുറത്താണ്.
ഈ സാഹചര്യത്തിലാണ് പാർട്ടി സജീവമാകാനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തുന്നത്.
കണ്ണൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കൺവെൻഷനിൽ സംഘടന സജീവമാക്കുന്നതിന് തീരുമാനിക്കുകയും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നുസ്രത് ജഹാന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ എന്ന ചുമതല കൂടി നൽകുകയും ചെയ്തു.
കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി രാം ദാസ് അത്വാലെ മുഖ്യമന്ത്രി പിണറായി വിജയൻ എൻഡിഎ യുടെ ഭാഗമാകണമെന്ന് പറഞ്ഞത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
പാർട്ടി സജീവമാണെന്ന് അറിയിക്കാനുള്ള പബ്ലിസിറ്റി സ്റ്റണ്ടായി മാത്രം കാണാവുന്ന പ്രസ്ഥാവനയാണ് കേന്ദ്ര മന്ത്രി നടത്തിയത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായി സാനിധ്യമറിയിക്കാനുള്ള നീക്കവും ആർ.പി.ഐ നടത്തുന്നുണ്ട് .
പാർട്ടി സംസ്ഥാന അദ്ധ്യക്ഷ നുസ്രത് ജഹാൻ ധർമ്മടം സീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയോ ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരേയോ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട് . ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നുസ്രത് ജഹാൻ ഇനി കേരളത്തിലേക്ക് തൻ്റെ പ്രവർത്തന മേഖല മാറ്റിയേക്കും .
നിലവിൽ ഡൽഹിയിലും കേരളത്തിലുമായി പ്രവർത്തിച്ച് പാർട്ടി ഏല്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാനാൻ ശ്രമിക്കുമെന്നാണ് നുസ്രത് ജഹാൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
വരും നാളുകളിൽ എൻഡിഎ പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ ബി ജെ പി യുമായി ചർച്ച നടത്തി മുന്നണി പ്രവേശനം സാധ്യമാക്കാൻ കഴിയുമെന്നാണ് ആർപി ഐ ( എ ) നേതാക്കൾ അവകാശപ്പെടുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us