'ഒറ്റുകാരനെ നാട്ടുകാര്‍ തിരിച്ചറിയും'. വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ. കാറമേൽ മുച്ചിലോട്ടിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നന്നാണ് വാർത്താകുറിപ്പിൽ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

New Update
1524669-kuu

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്റർ. ഒറ്റുകാരനെ നാട്ടുകാർ തിരിച്ചറിയുമെന്ന് പോസ്റ്ററിൽ .

Advertisment

കാറമേൽ മുച്ചിലോട്ടിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.അതേസമയം ടി.ഐ. മധുസൂദനൻ എംഎൽഎ അടങ്ങിയ സംഘം രക്തസാക്ഷി ഫണ്ടടക്കം തട്ടിയെടുത്തെന്ന കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവനയിൽ നടുങ്ങി സിപിഎം നേതൃത്വം.

കുഞ്ഞികൃഷ്ണൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നന്നാണ് വാർത്താകുറിപ്പിൽ ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.

ശത്രുക്കൾക്ക് ആക്രമിക്കാൻ ആയുധം നൽകിയ പ്രസ്താവന തള്ളിക്കളയുന്നു എന്നും ജില്ല സെക്രട്ടറിയുടെ പ്രസ്താവനയിൽ ഉണ്ട്.

അതേസമയം ഗുരുതര ആരോപണം പരസ്യമായി ഉന്നയിച്ചിട്ടും കടുത്ത നടപടി എടുക്കാത്തത് എന്തു കൊണ്ടാണെന്ന മറുചോദ്യം ഉയരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് സാഹചര്യം ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കുഞ്ഞിക്കൃഷ്ണനെതിരെ എന്ത് നടപടി എടുത്താലും വലിയ രീതിയിൽ ചർച്ച ആകുമെന്ന കാര്യം ഉറപ്പാണ്.

Advertisment