New Update
/sathyam/media/media_files/2026/01/25/v-kunjikrishnan-2026-01-25-19-00-32.jpg)
കണ്ണൂര്‍: വിവാദങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കുമൊടുവില്‍ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. നാളെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.
Advertisment
ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി നേതൃത്വം ഇടപെട്ട് വകമാറ്റിയെന്നുള്ള കുഞ്ഞികൃഷ്ണന്റെ ആരോപണം പാര്‍ട്ടിയെ വെട്ടിലാക്കിയതായി ജില്ലാ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തിയെന്നാണ് വിവരം.
കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിഭാഗമാളുകളും അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
നാളെ രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം വീണ്ടും അവതരിപ്പിക്കുകയും പുറത്താക്കിയതായി നേതൃത്വം പ്രഖ്യാപിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us