New Update
/sathyam/media/media_files/2026/01/25/v-kunjikrishnan-2026-01-25-19-00-32.jpg)
കണ്ണൂർ: ഫണ്ട് ക്രമക്കേടിൽ പരാതി ഉന്നയിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സിപിഎം മുൻ കണ്ണൂർ ജില്ല കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാൻ സിപിഎം നീക്കം.
Advertisment
കഴിഞ്ഞദിവസം ബൈക്ക് കത്തി നശിച്ച പ്രസന്നന്റെ വീട്ടിൽ പി.ജയരാജൻ സന്ദർശനം നടത്തി. കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും ജയരാജൻ സന്ദർശിച്ചു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചത്. സിപിഎം കഴിഞ്ഞദിവസമാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് നിന്ന് പാർട്ടിയിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. ഇതാണ് അനുനയ നീക്കത്തിന് പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us