'നേതൃത്വത്തെ അണികൾ തിരുത്തണം'. വിവാദ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം ഫെബ്രുവരി നാലിന്. പ്രകാശനം ചെയ്യുന്നത് ജോസഫ് സി മാത്യു. പുസ്തകത്തിൽ വരാനിരിക്കുന്നത് വൻ വെളിപ്പെടുത്തലെന്ന് സൂചന. പയ്യൂന്നിലെ റിയൽ എസ്‌റ്റേറ്റ് മാഫിയയെയും തുറന്ന് കാട്ടിയേക്കും

തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, ധനരാജ് ഫണ്ട് തിരിമറി, ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണഫണ്ട് വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ കണക്കുകൾ സഹിതം കറുപ്പിലും വെളുപ്പിലും പുസ്തകത്താളുകളിൽ തെളിയുമെന്നാണ് അറിയുന്നത്. 

New Update
v kunhikrishnan book
Listen to this article
0.75x1x1.5x
00:00/ 00:00

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്ചാ ത്തലത്തിൽ സിപിഎം പുറത്താക്കിയ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞിക്കൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഫെബ്രുവരി നാലിന് വായനക്കാരുടെ കൈകളിലെത്തും. 

Advertisment

വൈകിട്ട് 4.30-ന് ഗാന്ധിപാർക്കിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയനിരീക്ഷകനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവുമായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. സാഹിത്യകാരൻ ഡോ. വി.എസ് അനിൽകുമാർ ഏറ്റുവാങ്ങും.


joseph c mathew

തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, ധനരാജ് ഫണ്ട് തിരിമറി, ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണഫണ്ട് വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ കണക്കുകൾ സഹിതം കറുപ്പിലും വെളുപ്പിലും പുസ്തകത്താളുകളിൽ തെളിയുമെന്നാണ് അറിയുന്നത്. 

കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. പയ്യന്നൂരിലെ റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി എം.എൽ.എ ടി.ഐ മധുസൂദനനുള്ള ബന്ധവും പുസ്തകത്തിൽ വിവരിച്ചേക്കും.

ta madhusudanan mla


കടല സതീശിന്റെ നേതൃത്വത്തിൽ സഹോദരങ്ങളായ കടല സന്തോഷ്, കടല സജി എന്നിവർ ചേർന്നാണ് ടി.ഐ മധുസൂദനൻ എം.എൽ.എയെ പിന്തുണയ്ക്കുന്നതെന്നാണ് കോൺഗ്രസില്‍ പൊതുവിലുള്ള സംസാരം. ഇതിൽ കടല സതീശൻ പാർട്ടി പോഷക സംഘടനയായ കർഷക സംഘത്തിന്റെ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 


പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മറ്റിയിൽ പെട്ട സ്ഥലങ്ങളായ മമ്പലം, കണ്ടങ്ങാളി, മാവിശ്ശേരി, മഹാദേവഗ്രാമം എന്നിവിടങ്ങളിലാണ് റിയൽ എസ്‌റ്റേറ്റ് മാഫിയ പ്രവർത്തനം സജീവമാക്കിയിട്ടുള്ളതെന്നാണ് ആരോപണം.

Advertisment