/sathyam/media/media_files/2026/02/20/vedan-marriage-annocement-2026-02-20-16-10-00.jpg)
കണ്ണൂര്‍: ഒരു ബലാല്‍സംഗ കേസിലും ഒരു ലഹരിമരുന്ന് കേസിലും പ്രതിയായ റാപ്പര്‍ വേടന്‍റെ വിവാഹ തീയതി പ്രഖ്യാപിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
കണ്ണൂര്‍ ധര്‍മ്മശാലയില്‍ ഇടതുപക്ഷം സംഘടിപ്പിച്ച തദ്ദേശദിനാഘോഷത്തിന്‍റെ ഹാപ്പിനസ് ഫെസ്റ്റിവലിലായിരുന്നു വേടന്‍റെ വിവാഹ തീയതി ഗോവിന്ദന്‍ മാഷ് പ്രഖ്യാപിച്ചത്.
വേടനെതിരെ ആദ്യം ലഹരിമരുന്ന് കൈവശംവച്ചതിനും പിന്നീട് ബലാല്‍സംഗത്തിനും കേസെടുത്ത ഇടത് സര്‍ക്കാരിലെ മുഖ്യ കക്ഷിയുടെ മുഖ്യ നേതാവാണ് ഗോവിന്ദന്‍ മാഷ്.
സമൂഹത്തിന് മാതൃകയാക്കാന്‍ കഴിയാത്ത ശീലങ്ങളുള്ള ആളുകളെ പ്രോല്‍സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ബാധ്യത ഉണ്ടെന്നിരിക്കെയാണ് ഗോവിന്ദന്‍ മാഷിന്‍റെ പ്രവൃത്തി വിവാദമാകുന്നത്.
വേടന്‍ എന്ന ഹിരന്‍ദാസ് രാവിലെ തന്‍റെ വീട്ടിലെത്തി വിവാഹത്തിന് ക്ഷണിച്ചെന്നും ഫെബ്രുവരി 24 -നാണ് വിവാഹമെന്നുമായിരുന്നു ഗോവിന്ദന്‍ മാഷ് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന വേടന്‍ പിന്നാലെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us