മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം. സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ്

കേസിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു

New Update
1001687482

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾക്കായി റെയിൽവെ പൊലീസ് അപേക്ഷ നൽകി.

Advertisment

പാലക്കാട് ഡിവിഷണൽ ഓഫീസർ ക്കാണ് അപേക്ഷ നൽകിയത്.

 സംഭവത്തിൻ്റെ യാഥാർഥ്യം തിരിച്ചറിയാൻ ദൃശ്യങ്ങള്‍ നിർണായകമാകും

അതേസമയം, കേസിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകരെ റിമാൻഡ് ചെയ്തു.കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ അടക്കമുള്ള അഞ്ചു പ്രവർത്തകരാണ് റിമാൻഡിലായത്.

വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തു.

കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. 

കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ.

ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതികളെ റിമാൻസ് ചെയ്തത്.

Advertisment